ബെഗുസാരായ്: പത്താം വർഷത്തിലേക്ക് കടക്കുന്ന മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിൽ വീണ്ടും ഞെട്ടിക്കുന്ന സംഭവം. ബെഗുസാരായ് ജില്ലയിലെ സിസ്വയിൽ നാലാം ക്ലാസ് വിദ്യാർഥി സ്കൂളിൽ നിന്നും മദ്യപിച്ച് ലഹരിയിൽ വീട്ടിലെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.സ്കൂൾ കെട്ടിടത്തിന് പിന്നിലെ ഉപയോഗശൂന്യമായ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അനധികൃത മദ്യമാണ് കുട്ടി കഴിച്ചത്. വീട്ടിലെത്തിയ കുട്ടിയുടെ നടത്തത്തിലും സംസാരത്തിലും അസ്വാഭാവികത തോന്നിയ ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന് സ്കൂൾ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന മദ്യം കുട്ടി കഴിച്ചതായി സഹപാഠികൾ വെളിപ്പെടുത്തി
തുടർന്ന് രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും പ്രധാനധ്യാപകൻ നടന്ന് ഒരാഴ്ച തികയും മുമ്പേയാണ് ഈ സംഭവം. അയൽസംസ്ഥാനങ്ങളിൽ നിന്നും നേപ്പാളിൽ നിന്നും അതിർത്തി കടന്ന് ഇപ്പോഴും വൻതോതിൽ മദ്യം ഒഴുകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ‘ബിഹാറിൽ മദ്യനിരോധനം ഒരു പരിഹാസമായി മാറിയിരിക്കുന്നു. പ്രതിദിനം ശരാശരി 11,000 ലിറ്റർ വ്യാജമദ്യമാണ് സംസ്ഥാനത്ത് പിടിച്ചെടുക്കുന്നത്. മദ്യമാഫിയയും ഗവൺമെന്റും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണം 40,000 കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നത്’- തേജസ്വി യാദവ് പറഞ്ഞു. 2016 ഏപ്രിൽ 5നാണ് ബിഹാർ സമ്പൂർണ്ണ മദ്യനിരോധന സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഇതുവരെ 11 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
