കൊൽക്കത്ത : മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിലെ മൊയ്രാങ്ങിൽ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 2 കുട്ടികൾ കൊല്ലപ്പെട്ടു. തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപം അടിച്ചമർത്താനായി സിആർപിഎഫ് നടത്തിയ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 3 പേർക്ക് ഗുരുതരപരുക്കുണ്ട്. ബിഷ്ണുപുർ ജില്ലയിൽ കർഫ്യുവും ഇംഫാൽ താഴ് വരയിൽ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി.
കഴിഞ്ഞ ദിവസം അർധരാത്രിക്കു ശേഷമാണ് വീടിനു നേരെ ബോംബേറുണ്ടായത്. 6 മാസം പ്രായമുള്ള പെൺകുഞ്ഞും 5 വയസ്സുള്ള ആൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ അമ്മ ഗുരുതരപരുക്കുകളോടെ ആശുപത്രിയിലാണ്.
കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പുരിന്റെ താഴ് വരയിലുള്ള പ്രദേശമാണ് ഇത്. സ്ഫോടനത്തിൽ കുട്ടികൾ കൊല്ലപ്പെട്ടതറിഞ്ഞ ജനക്കൂട്ടം തൊട്ടടുത്തുള്ള സിആർപിഎഫ് ക്യാംപിലേക്ക് ഇരച്ചുകയറി വാഹനങ്ങൾക്ക് തീയിട്ടു. പൊലീസ് ഔട്ട്പോസ്റ്റും 2 ഓയിൽ ടാങ്കറുകളും കത്തിച്ചു. തുടർന്നാണ് സിആർപിഎഫ് വെടിവയ്പ് നടത്തിയത്.