ഇതിന്റെ പശ്ചാത്തലത്തിൽ അന്ന് ലൊക്കേഷനിൽ ഉണ്ടായിരുന്ന ആളുകളുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. കാരവാനിൽ വച്ച് അതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം. എന്നാൽ ഇങ്ങനെ ഒരു പീഡനത്തെക്കുറിച്ച് അറിയില്ല എന്നാണ് കാരവാൻ ഡ്രൈവർ നൽകിയ മൊഴി. അതേസമയം നടിയുടെ ആരോപണം വ്യാജമാണെന്ന് ആവർത്തിക്കുകയാണ് സംവിധായകൻ രഞ്ജിത്തും. റിമാൻഡിൽ കഴിയുന്ന രഞ്ജിത്തിനെ സിനിമ ലൊക്കേഷനിലും കാരവാനിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.
യുവ നടി സംവിധായകൻ രഞ്ജിത്തിനെതിരായി നൽകിയ ലൈംഗിക പീഡന പരാതിയിൽ ജാമ്യ ഹർജി നാളെ പരിഗണിക്കും. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് ഉള്ളത്. രണ്ടുമാസം മുമ്പ് രഞ്ജിത്തിന്റെ പുതിയ സിനിമയുടെ സെറ്റിൽ വച്ചാണ് പീഡനം ശ്രമം നടന്നത് എന്നാണ് നടിയുടെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ അന്ന് ലൊക്കേഷനിൽ ഉണ്ടായിരുന്ന ആളുകളുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. കാരവാനിൽ വച്ച് അതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം.
എന്നാൽ ഇങ്ങനെ ഒരു പീഡനത്തെക്കുറിച്ച് അറിയില്ല എന്നാണ് കാരവാൻ ഡ്രൈവർ നൽകിയ മൊഴി. അതേസമയം നടിയുടെ ആരോപണം വ്യാജമാണെന്ന് ആവർത്തിക്കുകയാണ് സംവിധായകൻ രഞ്ജിത്തും. റിമാൻഡിൽ കഴിയുന്ന രഞ്ജിത്തിനെ സിനിമ ലൊക്കേഷനിലും കാരവാനിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പരാതി വ്യാജമാണെന്നും ഗൂഢാലോചന ആണെന്നും ആണ് രഞ്ജിത്ത് ജാമ്യ ഹർജിയിൽ വാദിക്കുക.
കൂടാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കോടതിയിൽ അറിയിക്കും. കഴിഞ്ഞദിവസം ഡിസിപിയുടെ നേതൃത്വത്തിലാണ് രഞ്ജിത്തിനെ ചോദ്യം ചെയ്തത്. ജനുവരി 30ന് ഫോർട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനിൽ വെച്ചാണ് സംഭവം നടന്നത്. നടി നൽകിയ പരാതിക്ക് പിന്നാലെ രഞ്ജിത്ത് നിരീക്ഷണത്തിലായിരുന്നു. സംഭവശേഷം യുവ നടി മാനസികമായി വല്ലാത്ത സമ്മർദ്ദത്തിൽ ആയിരുന്നു എന്നും പിന്നീട് കൗൺസിലിങ്ങിന് ശേഷമാണ് പരാതി നൽകാൻ തുനിഞ്ഞത് എന്നും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചിരുന്നു.
