ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ പോർവിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാൻ യുഎസ് സ്പെഷ്യൽ ഫോഴ്സ് കമാൻഡോകൾ ഇറാന്റെ അതിർത്തിക്കുള്ളിൽ ഒരു മിന്നൽ ഓപ്പറേഷൻ നടത്തി.
ഈ രക്ഷാദൗത്യത്തിനിടെ, സാങ്കേതിക തകരാറോ മണലിൽ പുതഞ്ഞതോ കാരണം രണ്ട് അമേരിക്കൻ സി-130 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ പറന്നുയരാനാവാതെ കുടുങ്ങുകയും ശത്രുക്കളുടെ കൈവശം എത്തുന്നത് തടയാൻ അവ ബോംബ് വെച്ച് നശിപ്പിക്കുകയും ചെയ്തു.
ഇറാൻ ഈ ദൗത്യത്തെ ഒരു പരാജയമായി വിശേഷിപ്പിക്കുകയും അമേരിക്കയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും അവകാശപ്പെടുന്നു, അതേസമയം അമേരിക്കൻ സൈന്യത്തിന് സാമ്പത്തികമായി ഇത് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
ശത്രുരാജ്യത്തിന്റെ നെഞ്ചുപിളർന്ന് വന്ന് സ്വന്തം സൈനികനെ മോചിപ്പിക്കുക, ഹോളിവുഡ് സിനിമകളെ വെല്ലുന്ന അത്യന്തം നാടകീയമായ ഒരു രക്ഷാദൗത്യത്തിനാണ് ഇറാൻ സാക്ഷ്യം വഹിച്ചത്. തകർന്നു വീണ എഫ്15ഇ സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle) വിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാൻ ഇറാൻ അതിർത്തിക്കുള്ളിൽ യുഎസ് നടത്തിയ മിന്നൽ ഓപ്പറേഷൻ വിജയകരമായെങ്കിലും, അമേരിക്കയ്ക്ക് നൽകേണ്ടി വന്നത് കനത്ത വില.
