ബി2ബി ട്രെയിന്‍ നിര്‍മാണം പൂര്‍ത്തിയായി സര്‍വീസ് ആരംഭിക്കുന്നതിന് പിന്നാലെ മറ്റൊരു നാഴികക്കല്ലിന് കൂടി തുടക്കമിടാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ബി35 ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാന്‍ റെയില്‍വേ മന്ത്രാലയം പദ്ധതിയിടുന്നതായാണ് വിവരം. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിനാണ് ബി28. മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുന്ന വിധത്തിലാണ് ഡിസൈന്‍.

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം. ഇതിനായുള്ള ബി28 ട്രെയിന്‍ നിര്‍മാണം ബിഇഎംഎല്ലിന്റെ ബെംഗളൂരു റെയില്‍ കോച്ച് കോംപ്ലക്‌സില്‍ നടന്നുവരികയാണ്. രണ്ട് അതിവേഗ ട്രെയിന്‍ സെറ്റുകള്‍ നിര്‍മിക്കുന്നതിനും കമ്മീഷന്‍ ചെയ്യുന്നതിനുമായി ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി 2024 ഒക്‌ടോബറില്‍ കരാര്‍ നല്‍കിയിരുന്നു.

ബി2ബി ട്രെയിന്‍ നിര്‍മാണം പൂര്‍ത്തിയായി സര്‍വീസ് ആരംഭിക്കുന്നതിന് പിന്നാലെ മറ്റൊരു നാഴികക്കല്ലിന് കൂടി തുടക്കമിടാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ബി35 ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാന്‍ റെയില്‍വേ മന്ത്രാലയം പദ്ധതിയിടുന്നതായാണ് വിവരം.

ബി28 ബുള്ളറ്റ് ട്രെയിന്‍

ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിനാണ് ബി28. മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുന്ന വിധത്തിലാണ് ഡിസൈന്‍. ആദ്യഘട്ടത്തില്‍ ട്രെയിന്‍ 250 കിലോമീറ്റര്‍ സ്പീഡില്‍ സര്‍വീസ് നടത്തും. 2027 ഓഗസ്റ്റില്‍ സൂറത്തില്‍ നിന്നായിരിക്കും ആദ്യ ട്രയല്‍ റണ്‍ എന്നാണ് വിവരം.

ബി35 ബുള്ളറ്റ് ട്രെയിന്‍

ബി28 ട്രെയിനിന്റെ പുത്തന്‍ തലമുറ ബുള്ളറ്റ് ട്രെയിനായിരിക്കും ബി35. ഉയര്‍ന്ന വേഗത, കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി തുടങ്ങിയവ ഈ ട്രെയിനിന്റെ പ്രത്യേകതയായിരിക്കും. 350 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബി35 ന്റെ നിര്‍മാണം. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തും.

ഏഴ് ഇടനാഴികള്‍

മുംബൈ-പൂനെ
പൂനെ-ഹൈദരാബാദ്
ഹൈദരാബാദ്‌-ബെംഗളൂരു
ഹൈദരാബാദ്‌-ചെന്നൈ
ചെന്നൈ-ബെംഗളൂരു
ഡല്‍ഹി-വാരണാസി
വാരണാസി-സിലിഗുരി

എന്നീ റൂട്ടുകളിലായിരിക്കും ബി35 ബുള്ളറ്റ് ട്രെയിനിന്റെ സഞ്ചാരം.