തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക (സങ്കല്പ് പത്ര) ഇന്ന് പുറത്തിറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പത്രിക പ്രകാശനം ചെയ്യും. യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള വികസന വാഗ്ദാനങ്ങൾക്കൊപ്പം കേന്ദ്ര സർക്കാരിന്റെ ‘മോദി ഗ്യാരണ്ടി’ പദ്ധതികളും പത്രികയിൽ പ്രധാന ഇടംപിടിക്കുമെന്നാണ് സൂചന.

വിവാദങ്ങൾക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെട്ട അതിവേഗ റെയിൽ പദ്ധതി ബിജെപിയുടെ ഭരണരേഖയിൽ ഉൾപ്പെട്ടേക്കും. കേരളത്തിന്റെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായി കേന്ദ്ര സഹായത്തോടെയുള്ള റെയിൽ വികസനമാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന പദ്ധതികളും വിദ്യാർത്ഥികൾക്കായി പ്രത്യേക പഠന സഹായ പാക്കേജുകളും പത്രികയിൽ ഇടംപിടിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, രാജ്‌നാഥ് സിംഗ്, എസ്. ജയശങ്കർ, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. എൻഡിഎ സ്ഥാനാർത്ഥികൾക്കായി വോട്ടുതേടി നടി ഖുശ്ബു ഇന്ന് കോഴിക്കോട് എത്തും. രാവിലെ മാവൂർ റോഡിൽ നടക്കുന്ന റോഡ് ഷോയിലും തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലും അവർ പങ്കെടുക്കും. ദേശീയ നേതാക്കളുടെയും താരപ്രചാരകരുടെയും സാന്നിധ്യം എൻഡിഎ ക്യാമ്പുകളിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.