ആന്ധ്രാപ്രദേശ്: കാമുകിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തി നേവി ഉദ്യോഗസ്ഥൻ. നേവി ഉദ്യോഗസ്ഥനായ രവീന്ദ്രയാണ് 31 കാരിയായ മൗനികയെ കൊലപ്പെടുത്തിയത്. വിശാഖ പട്ടണത്താണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറക്കുകയും ഫ്രിഡിജിൽ സൂക്ഷിക്കുകയും ചെയ്തു. ‘മിംഗിൾ’ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ഇരവരും പരിചയത്തിലായത്. പിന്നാലെ ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. പിന്നീട് പലയിടങ്ങളിലായി ഇരുവരും കണ്ടുമുട്ടാറുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

2024ൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. രണ്ടാഴ്ച മുമ്പ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയപ്പോൾ മൗനികയെ രവീന്ദ്ര വീട്ടിലേക്ക് വിളിച്ചുവരുത്തി. പിന്നാലെ ഇരുവരും തമ്മിൽ തർക്കത്തിലാകുകയും രവീന്ദ്ര മൗനികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്. തുടർന്ന് ഒരു ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമിൽ നിന്ന് കത്തി വാങ്ങി മൃതദേഹം കഷണങ്ങളാക്കി മുറിച്ചുവെന്നും ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

രവീന്ദ്ര മറ്റൊരാളെ വിവാഹം കഴിച്ചത് മുതൽ മൗനികയിൽ നിന്ന് നിരന്തരമായ പീഡനവും ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട്. മൗനിക തൻ്റെ പക്കൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയെന്നും, ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറയുമെന്ന് പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും രവീന്ദ്ര പറഞ്ഞു. ഇതിൽ മടുത്ത് രവീന്ദ്രൻ കൊലപാതകം ആസൂത്രണം ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായെന്നും പൊലീസ് അറിയിച്ചു. പ്രതി രവീന്ദ്ര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.