ഇത്രയും നാൾ ടീം ഇന്ത്യ, ഇനി താരാരാധനയുടെയും ഫ്രാഞ്ചൈസികളുടെ പേരിൽ പോരിന് തുടക്കമാകുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 19-ാം പതിപ്പിന് ഇന്ന് ബെംഗളൂരുവിൽ തുടക്കമാകും. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുൻ ചാമ്പ്യന്‍മാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.
ഏറെ നാളുകൾക്ക് ശേഷം വിരാട് കോലി വീണ്ടും മത്സരരംഗത്തേക്ക് വരുന്നതിൻ്റെ ആവേശത്തിലാണ് ആരാധകർ. ഏറ്റവും ഒടുവിൽ ടി20 ലോകകപ്പിന് മുമ്പ് ന്യൂസിലാൻഡിനെതിരെ നടന്ന ഏകദിന പരമ്പരയിലാണ് കോലി പാഡണിഞ്ഞത്. കൂടാതെ തിക്കിലും തിരക്കലും പെട്ട് 11 പേരുടെ ജീവൻ നഷ്ടമായ ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന് ശേഷം ഇവിടേക്ക് വീണ്ടും മത്സരമെത്തുന്നത് ഇതാദ്യമാണ്. കഴിഞ്ഞ സീസണിൽ ഐപിഎൽ ചരിത്രത്തിലാദ്യമായി ആർസിബി കിരീടം നേടിയതിന് ശേഷം നടന്ന ആഘോഷപ്രകടനത്തിനിടെ സംഭവിച്ച തിക്കിലും തിരക്കിലും പെട്ടെന്ന് 11 പേരുടെ ജീവൻ നഷ്ടമായത്.
ആർസിബിയെ നയിക്കാൻ പുതിയ ഉടമകൾ എത്തിയതിൻ്റെ പശ്ചാത്തലവും ടൂർമണമൻ്റിന് കൂടുതൽ ശ്രദ്ധ ലഭിക്കും. ആർസിബിയെ കൂടാതെ രാജസ്ഥാൻ റോയൽസിനെയും പുതിയ ഉടമകൾ സ്വന്തമാക്കി. ഇന്ന് ആരംഭിക്കുന്ന ടൂർണമെൻ്റ് മെയ് മാസം അവസാനം വരെ നീണ്ട് നിൽക്കും. അതേസമയം രണ്ട് ഓസ്ട്രേലിയൻ താരങ്ങളുടെ അഭാവത്തിലാണ് ആർസിബിയും എസ്ആർഎച്ചും ഇന്ന് നേർക്കുനേരെത്തുന്നത്. ഹൈദരാബാദിൻ്റെ ക്യാപ്റ്റൻ പാറ്റ് കുമിൻസിനും ആർസിബി പേസർ ജോഷ് ഹെസ്സൽവുഡിനുമാണ് പരിക്കിനെ തുടർന്ന് ടൂർണമെൻ്റിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും. കുമിൻസിന് പകരമായി ഇന്ത്യൻ താരം ഇഷാൻ കിഷൻ എസ്ആർഎച്ചിനെ നയിക്കും.
ആർസിബി സ്ക്വാഡ്
വിരാട് കോലി, ഫിലിപ്പ് സോൾട്ട്, ദേവദത്ത് പടിക്കൽ, രജത് പാട്ടിധാർ, ടിം ഡേവിഡ്, ജിതേഷ് ശർമ, കൃണാൾ പാണ്ഡ്യ, റൊമാരിയോ ഷെപ്പാർഡ്, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ, ജേക്കബ് ഡഫ്ഫി, ജോഷ് ഹെസ്സൽവുഡ്, റാസിഖ് സലാം ധർ, വെങ്കിടേഷ് അയ്യർ, മങ്കേഷ് യാദവ്, വിഹാൻ മൽഹോത്ര, വിക്കി ഒസ്ത്വാൾ, അഭിനന്ദൻ സിങ്, ജേക്കബ് ബെഥെൽ, ജോർദാൻ കോക്സ്, സ്വപ്നിൽ സിങ്, കനിക് ചൌഹാൻ, സാത്വിക് ദെസ്വാൾ
എസ്ആർഎച്ച് സ്ക്വാഡ്
അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ലിയം ലിവിങ്സ്റ്റൺ, ഹെയ്ൻറിച്ച് ക്ലാസെൻ, അനികേത് വെർമ, നിതീഷ് കുമാർ റെഡ്ഡി, ഹർഷാൽ പട്ടേൽ, ജയ്ദേവ് ഉനദ്ഘട്ട്, ഹർഷ് ദൂബെ, ഇഷാൻ മലിംഗ, ശിവം മാവി, സ്മാറാ രവിചന്ദ്രൻ, സീഷാൻ അൻസാരി, സലിൽ അറോറ, കമിനിന്ദു മെൻഡിസ്, ബ്രിഡൺ കാർസ്, ഡേവിഡ് പെയ്ൻ, പ്രെഫുൽ ഹിഞ്ച്, സക്കിബ് ഹുസ്സൈൻ, ക്രെൻസ് ഫുലെട്രാ, അമിത് കുമാർ
