കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽ ചിത്രീകരിച്ചത്.
ആലപ്പുഴ: പള്ളി സെമിത്തേരിയിൽ കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ റീൽ ചിത്രീകരണവും ലഹരി ഉപയോഗവും. ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് നാലംഗ സംഘം അതിക്രമിച്ച് കയറി ലഹരി ഉപയോഗിച്ചത്. ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം റീൽ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും യുവാക്കളുടെ റീൽസും പുറത്തുവന്നിട്ടുണ്ട്. കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽ ചിത്രീകരിച്ചത്. റീൽസിലൂടെയും പള്ളി സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയും യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൂന്തോപ്പ് സമീപ പ്രദേശത്തുള്ള യുവാക്കാളാണെന്നാണ് പൊലീസ് നിഗമനം.
ഗുരുതര പരിക്കേറ്റ രോഗിക്ക് ചികിത്സയില്ല, ഡിസ്ചാർജ് ആയ രോഗി റോഡരികിൽ കുഴഞ്ഞു വീണു പള്ളി കൈക്കാരന്റെ പരാതിയിൽ യുവാക്കൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസ് എടുത്തു. പള്ളിയിലെ ശവക്കല്ലറകളിൽ അതിക്രമം കാണിച്ച് മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ്. യുവാക്കൾ ഉപയോഗിച്ച ലഹരിയിലും അന്വേഷണം ആരംഭിച്ചു. നിലവിൽ നാലു പേരും ഒളിവിലാണ്.
