കൊച്ചി : സംസ്ഥാനത്ത് നല്ല രീതിയിലുള്ള വികസനമാണ് നടപ്പാക്കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒട്ടേറെ ദുരന്തങ്ങൾ നേരിട്ടെന്നും പ്രളയവും ഓഖിയും നിപ്പയും ഉയർത്തിയ വെല്ലുവിളികൾ അതിജീവിച്ചാണു നാട് മുന്നോട്ടുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഈ വികസനം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിച്ചതിന്റെ ഫലമായാണ് ചരിത്രം തിരുത്തി എൽഡിഎഫിന് തുടർഭരണം ലഭിച്ചത്. വ്യവസായം, ഐടി, ഇന്നൊവേഷൻ, ഗതാഗത മേഖലകളുടെ കേന്ദ്രമായി ഉയർന്നിരിക്കുകയാണ് കൊച്ചി. ഇത് ആസൂത്രണത്തിന്റെ ഭാഗമാണ്. കൊച്ചി മെട്രോയുടെ വികസനം, കാക്കനാട് ഇൻഫോ പാർക്കിന്റെ പുരോഗതി എന്നിവ നഗരത്തിന് പുതിയ ദിശ നൽകുന്നു. വാട്ടർ മെട്രോ കൊച്ചിയെ ലോകത്തെ തന്നെ വേറിട്ട നഗരമാക്കുന്നു. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരാൻ താൽപര്യപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘വെല്ലുവിളികൾ അതിജീവിച്ചു; നടപ്പാക്കിയത് മികച്ച വികസനം’
