ആലപ്പുഴ: കുട്ടനാട് മണ്ഡലത്തില്‍ യുഡിഎഫിന് തലവേദനയായി മാറിയ വിമത സ്ഥാനാര്‍ത്ഥി സജി ജോസഫ് പത്രിക പിന്‍വലിച്ചു. കഴിഞ്ഞ ദിവസം കെ സി വേണുഗോപാല്‍ സജി ജോസഫവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ നടപടി.പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമായി മാറുന്ന ഒരു പ്രവൃത്തിയിലേക്കും പോകരുതെന്നും യു ഡി എഫിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സജി ജോസഫിനോട് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സജി ജോസഫുമായി തുടര്‍ന്ന് സംസാരിക്കുന്നതിന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം പുനലൂരിലെ വിമത സ്ഥാനാര്‍ഥി എസ് ഇ സഞ്ജയ്ഖാനും സമാനമായ രീതിയില്‍ വിമത സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരുന്നു. വെകാരികമായ നിമിഷങ്ങള്‍ക്കിടെ, കെ സി വേണുഗോപാല്‍ ഇടപെട്ടായിരുന്നു ഈ നടപടി.