.
പ്രതീകാത്മക ചിത്രം
ദോഹ: ഖത്തറിൽ സമുദ്രാതിർത്തിയിൽ ഹെലികോപ്റ്റർ തകർന്ന് വീണ് ആറു പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു. സാങ്കേ,തിക തകരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ തകർന്ന് വീണതെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തിന് നിലവിൽ പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധമില്ലെന്നാണ് ലഭിക്കുന്ന വിവരം.
കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ മന്ത്രാലയം പുറത്തു വിട്ടിട്ടില്ല. രക്ഷാ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
