മലബാർ മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുകയാണ് മൂവരും. പുലർച്ചെ രണ്ടര മണിയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി…..
കോഴിക്കോട്: കൊയിലാണ്ടിയിൽ വാഹനാപകടം. സംഭവത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് വെച്ചാണ് അപകടം ഉണ്ടായത്. ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച് ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.എംബിബിഎസ് വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്.മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു എന്നാണ് റിപ്പോർട്ട് .മലബാർ മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുകയാണ് മൂവരും. പുലർച്ചെ രണ്ടര മണിയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
