ബെഞ്ചമിൻ നെതന്യാഹു തൻ്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആറ് വിരലുകൾ എന്ന അവകാശവാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് തന്റെ രണ്ട് കൈപ്പത്തികളും അഞ്ച് വിരലുകൾ പ്രദർശിപ്പിച്ചാണ് പ്രതികരിച്ചത്
ടെൽ അവീവ്: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മരണ അഭ്യൂഹങ്ങളെയും ‘ആറ് വിരലുകൾ’ എന്ന അവകാശവാദത്തെയും പരിഹസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.’ ഞാൻ ആരാണെന്നാണ് അവർ പറയുന്നത്?’ എന്ന അടിക്കുറിപ്പോട് കൂടിയാണ് ഇസ്രയേൽ പ്രധാന മന്ത്രി അദേഹത്തിൻ്റെ വീഡിയോ പങ്കുവെച്ചത്.
ബെഞ്ചമിൻ നെതന്യാഹു തൻ്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആറ് വിരലുകൾ എന്ന അവകാശവാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് തന്റെ രണ്ട് കൈപ്പത്തികളും അഞ്ച് വിരലുകൾ പ്രദർശിപ്പിച്ചാണ് പ്രതികരിച്ചത്. ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചനിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് അദേഹത്തിൻ്റെ പരിഹാസ പ്രതികരണം
