റോഷി അഗസ്റ്റിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ജോസ് കെ. മാണി

തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ജില്ലയിൽ ഇടത്-വലത് മുന്നണികളിൽ സ്ഥാനാർഥി ചർച്ചകൾ സജീവമായി. ഇടത് മുന്നണിയിൽ സ്ഥാനാർഥി ചിത്രം തെളിഞ്ഞുകഴിഞ്ഞെു, യു.ഡി.എഫിലാകട്ടെ ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

തൊടുപുഴ, ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പഞ്ചോല എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. എൽ.ഡി.എഫിൽ ദേവികുളം, ഉടുമ്പഞ്ചോല മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർഥികളും തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളിൽ കേരള കോൺഗ്രസ്(എം) സ്ഥാനാർഥികളും പീരുമേട് സി.പി.ഐ സ്ഥാനാർഥിയുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളും ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിൽ കേരള കോൺഗ്രസ്(ജോസഫ്) സ്ഥാനാർഥികളുമാണ് മത്സരിച്ചിരുന്നത്.