ക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതു പോലും തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് അവതാരകൻ കാർത്തിക് സൂര്യ. തുമ്മിയതിന്റെ ശക്തിയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറിയാണ് വിനയായത്. തുടർന്ന് കാര്‍ത്തിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുമ്മിയത് മാത്രമെ ഓർമയുള്ളുവെന്നും പിന്നീട് താൻ അബോധാവസ്ഥയിലായിരുന്നെന്നും പറഞ്ഞാണ് മരണം മുന്നിൽ കണ്ട നിമിഷത്തെ കുറിച്ച് കാർത്തിക് വിവരിച്ചത്. ഭാര്യ വർഷ മാത്രമാണ് അപ്പോൾ കാർത്തിക്കിനൊപ്പം ഉണ്ടായിരുന്നത്. ‘രാത്രി ഫുഡ് കഴിച്ചപ്പോൾ ഞാൻ ഒന്ന് തുമ്മി. അപ്പോൾ ഭക്ഷണം എന്റെ വായിലുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് വർഷ എന്റെ മുതുകിൽ തടവി ഛർദ്ദിപ്പിക്കാൻ ശ്രമിക്കുന്നതാണ്,’ കാർത്തിക് പറയുന്നു.

കാർത്തിക്കിന്റെ ഭാര്യ പറയുന്നത് ഇങ്ങനെ: ‘ഭക്ഷണം കഴിക്കുന്നതിനിടയിൽ കാർത്തിക് ചേട്ടൻ മൂന്നു വട്ടം തുമ്മി. ഉടനെ എന്നോട് വെള്ളമെടുത്ത് തരാൻ ആവശ്യപ്പെട്ടു. ഞാൻ വെള്ളമെടുത്ത് തിരിച്ച് വന്നപ്പോൾ കണ്ട കാഴ്ച കാർത്തിക് ചേട്ടൻ കുഴഞ്ഞുവീണു കിടക്കുന്നതാണ്. ഞാൻ ആകെ പേടിച്ചുപോയി. വന്ന് പിടിച്ചപ്പോൾ എന്റെ ദേഹത്തേക്ക് തളർന്നുവീണു. പിന്നെ അനക്കമൊന്നും ഉണ്ടായിരുന്നില്ല. ഉടനെ ഞാൻ അവിടെയുണ്ടായിരുന്ന രണ്ട് ചേട്ടന്മാരെ വിളിച്ചുവരുത്തി. അവർ വന്നപ്പോഴും തളർന്ന അവസ്ഥയിലായിരുന്നു ചേട്ടൻ. കയ്യൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ ആകെ പേടിച്ചു. നെഞ്ചിൽ ഞെക്കിയപ്പോഴാണ് ഛർദ്ദിച്ചു തുടങ്ങിയത്. കണ്ണ് തുറന്ന് കൊണ്ടൊന്നുമല്ല ഛർദ്ദിക്കുന്നത്. ഒരുപാട് തവണ ഛർദ്ദിച്ചു. ബോധം ഇല്ലായിരുന്നു.’’

ഉടനെ എന്നെ എല്ലാവരും ചേർന്ന് കാർത്തിക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുയായിരുന്നു. കാറിലിരുന്നും ഒരുപാട് തവണ ഛർദ്ദിച്ചു. അവിടെയെത്തിയ ശേഷം എക്സറേയും എക്കോയുമെല്ലാം എടുത്തു. രക്തവും പരിശോധിച്ചു. തുമ്മുന്നതിനിടയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറി. അതുകൊണ്ട് കുറച്ചുസമയത്തേക്ക് തലച്ചോറിലേക്കുള്ള ഓക്സിജൻ ഫ്ലോ കട്ടായി. അതുകാരണമാണ് കാര്‍ത്തിക് ഛർദ്ദിച്ചതും അബോധാവസ്ഥയിലായതും. അവസാനം ഛർദ്ദിച്ചപ്പോഴേക്കും തൊണ്ടപൊട്ടി രക്തം വരെ വന്ന് തുടങ്ങിയിരുന്നുവെന്ന് ഭീതിയോടെ കാർത്തിക് ഓർക്കുന്നു. ‘‘ഇപ്പോഴാണ് ഞാൻ ഒന്ന് ഓക്കെയായത്. അങ്ങനൊരു അവസ്ഥയിലും സ്ട്രോങ്ങായി നിന്ന് എല്ലാവരേയും വിളിച്ച് വരുത്തിയതും കാര്യങ്ങൾ എല്ലാം ചെയ്തതും വർഷയാണ്. അവളുടെ ധൈര്യം സമ്മതിക്കാതെ വയ്യ. വളരെ വ്യത്യസ്തമായ ദിവസമായിരുന്നു. ഛർദ്ദിച്ചതിന്റെ ക്ഷീണം ഇപ്പോഴുമുണ്ട്. ടെൻഷനുള്ള അവസ്ഥയായിട്ടും വർഷ എല്ലാം നന്നായി കൈകാര്യം ചെയ്തു.’’–കാർത്തിക് പറഞ്ഞു.