അതിനാല്‍ തന്നെ സിലിണ്ടര്‍ ബുക്കിങിന് തിടുക്കം കാണിക്കേണ്ടെന്ന നിര്‍ദേശവും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി ഉത്പാദനം വര്‍ധിപ്പിച്ചു. എല്‍പിജിയുടെ ആഭ്യന്തര ഉത്പാദനം 30 ശതമാനം വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ സിലിണ്ടര്‍ ബുക്കിങിന് തിടുക്കം കാണിക്കേണ്ടെന്ന നിര്‍ദേശവും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നു. എല്‍പിജി വിതരണത്തില്‍ യാതൊരുവിധ തടസവും ഉണ്ടാകില്ലെന്ന ഉറപ്പും കേന്ദ്രം ജനങ്ങള്‍ക്ക് നല്‍കി.
പാചക വാതകത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയാണ് അറിയിച്ചത്. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും രാജ്യത്തുടനീളമുള്ള വിതരണം തടസമില്ലാതെ തുടരുന്നതിനും മാര്‍ച്ച് 5 മുതല്‍ എല്‍പിജി ഉത്പാദനം ഏകദേശം 30 ശതമാനം വര്‍ധിപ്പിച്ചതായി അവര്‍ പറഞ്ഞു.
