പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ക്ലർക്ക് പിടിയിൽ. പുതുശ്ശേരി പഞ്ചായത്തിലെ ക്ലർക്ക് ശ്രീജിത്ത് ഗോപിനാഥിനെയാണ് വിജിലൻസ് പിടികൂടിയത്. റെസിഡെൻഷ്യൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2500 രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്ലർക്കിനെ വിജിലൻസ് വലയിലാക്കിയത്. നേരത്തെയും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് തന്ത്രപൂർവ്വം കെണിയൊരുക്കുകയായിരുന്നു.
വായ്പ എടുക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം സ്വദേശി റെസിൻഷ്യൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. സർട്ടിഫിക്കറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് കൈക്കൂലി ചോദിച്ചത്. പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് കൈക്കൂലി കൈമാറുകയായിരുന്നു.
പാലക്കാട് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ക്ലർക്ക് പിടിയിൽ
