മസ്‌കത്ത് : ഒമാനിലെ സുഹാർ വിലായത്തിൽ രണ്ട് ഡ്രോണുകൾ തകർന്നുവീണതായി സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
അൽ-അവാഹി ഇൻഡസ്ട്രിയൽ ഏരിയയിൽ ഡ്രോൺ തകർന്നുവീണ് രണ്ട് പ്രവാസികൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മറ്റൊന്ന് തുറന്ന സ്ഥലത്ത് തകർന്നുവീണതിനാൽ ആർക്കും പരുക്കേറ്റിട്ടില്ല. രണ്ട് സംഭവങ്ങളിലും അധികൃതർ അന്വേഷണം തുടരുകയാണ്.
ചിത്രങ്ങളും കിംവദന്തികളും പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിലും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടുന്നതിലും പൗരന്മാരുടെയും താമസക്കാരുടെയും അവബോധത്തെയും സഹകരണത്തെയും അധികൃതർ അഭിനന്ദിച്ചു. ഒമാനെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അധികൃതർ ഉറപ്പുനൽകി.
