പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി. 11.30 ഓടെ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ മോദി തേവര നേവൽ ബേസിലേക്ക് ഹെലികോപ്റ്റർ മാർഗം പോകും.കൊച്ചിയിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ നടക്കുന്ന മൂന്ന് പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. 12.30 ന് മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിലും ശേഷം കലൂർ സ്റ്റേഡിയത്തിലേക്ക്. സ്റ്റേഡിയത്തിന് മുൻവശത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. രണ്ടു മണിയോടെ കലൂരിൽ എൻഡിഎയുടെ പൊതുസമ്മേളനം ആരംഭിക്കും. അരലക്ഷത്തോളം ആളുകളെയാണ് പരിപാടിയിൽ പങ്കെടുക്കാൻ പ്രതീക്ഷിക്കുന്നത്. യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻ ഡി എ പ്രകടനപത്രിക നരേന്ദ്ര മോദി പ്രകാശനം ചെയ്യും. 10,800 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കലിടലും നിർവഹിക്കും. വൈകുന്നേരം നാലുമണിയോടെ പ്രധാനമന്ത്രി തിരിച്ച് ഡൽഹിയിലേക്ക് മടങ്ങും.
BREAKING NEWS, ERNAMKULAM NEWS, TOP NEWS
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി
