ശ്രീലങ്കയിലെ എംപിയായ അർച്ചുന ആണ് സംഗീതയുടെ നീക്കത്തിൽ അപലപിച്ച് എത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് 27 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു വ്യക്തി അയാളുടെ ജീവിതത്തിലെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ….
തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതാണ് ഇപ്പോൾ തമിഴകത്തെ ഏറ്റവും വലിയ ചർച്ച. സംഗീത സമർപ്പിച്ച ഹർജിയുടെ വാദം ഏപ്രിൽ കേൾക്കും എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.വിജയിക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് വിവാഹമോചനത്തിനായി ഹർജി നൽകിയിരുന്നത്. അതിനൊപ്പം തന്നെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഹർജി സമർപ്പിച്ചതിന് ശേഷം, വിജയ് തന്നെ സമ്മർദ്ദത്തിലാക്കുകയും ചെന്നൈയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഭാര്യ സംഗീത ചെങ്കൽപ്പേട്ട് കോടതിയിൽ മറ്റൊരു ഹർജി ഫയൽ ചെയ്തു. ഇത് വിജയിയെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തു. ഇപ്പോഴിതാ സംഗീതയുടെ വിജയിക്കെതിരായ നീക്കത്തിൽ അപലപിച്ച ശ്രീലങ്കൻ എംപി രംഗത്ത്.
ശ്രീലങ്കയിലെ എംപിയായ അർച്ചുന ആണ് സംഗീതയുടെ നീക്കത്തിൽ അപലപിച്ച് എത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് 27 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു വ്യക്തി അയാളുടെ ജീവിതത്തിലെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ നിങ്ങൾ അയാളുടെ കാലുകൾ മുറിച്ചു മാറ്റിയിരിക്കുന്നു എന്നാണ് സംഗീതയോട് അർച്ചന പറയുന്നത്.നിങ്ങൾ ഏതുതരം വംശീയ ഉത്ഭവമുള്ളയാളാണെന്ന് ചിന്തിക്കുക. മറ്റെന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല എന്നും അദ്ദേഹം പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു.
ഒരു തമിഴനായ തനിക്ക് ഇതിൽ വളരെയധികം ദുഃഖം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലങ്കൻ എംപിയുടെ സംഗീതയ്ക്കെതിരായ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം നടൻ വിജയ്ക്ക് സ്വന്തം പാർട്ടിയായ ടിവിയിലെ വനിതാ രൂക്ഷമായ വിമർശനമാണ് വനിതാദിനത്തോടനുബന്ധിച്ച് ഈ വിഷയത്തിൽ നേരിടേണ്ടതായി വന്നത്.
