റിയാലിറ്റി ഷോയിലൂടെയെത്തി ഇന്ന് സിനിമാ അഭിനയത്തിലൂടെയും അവതാരകയുടെ വേഷത്തിലും തിളങ്ങുന്ന താരമാണ് മീനാക്ഷി രവീന്ദ്രൻ. ഇപ്പോഴിതാ മീനാക്ഷി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. താൻ കാമുകനുമായി ബ്രേക്കപ്പ് ആയെന്നും മതമാണ് അതിന് കാരണമെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് മീനാക്ഷി പറയുന്ന വീഡിയോയാണത്.

‘മതപരമായ വിശ്വാസങ്ങളുടെ പേരില്‍ ബോയ്‌ഫ്രണ്ടുമായി വേർപിരിഞ്ഞു. ഞാൻ ദൈവമാണെന്ന് അവൻ വിശ്വസിക്കുന്നില്ല’, എന്നാണ് വീഡിയോയ്‌ക്കൊപ്പം മീനാക്ഷി കുറിച്ചത്. തമാശരൂപേണയാണ് മീനാക്ഷി വീഡിയോ ചെയ്‌തത്. വളരെ രസതകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്. ‘ദൈവം കരയാറില്ല, പെണ്ണേ നീ നിർത്തിക്കോ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം, വീഡിയോയിലെ തമാശ മനസിലാകാതെ ചിലർ മീനാക്ഷിയെ ആശ്വസിപ്പിക്കുന്നുമുണ്ട്. ഇത്തരം കമന്റുകള്‍ വന്നതോടെ വീഡിയോയില്‍ പറയുന്നത് തമാശയാണെന്ന് മീനാക്ഷി തന്നെ കമന്റ് ബോക്‌സില്‍ കുറിച്ചു.
ഇത്തരത്തിലുള്ള രസകരമായ വീഡിയോകള്‍ ഇടയ്‌ക്കിടെ മീനാക്ഷി പങ്കുവയ്‌ക്കാറുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷിയുടെ സഹോദരൻ ബാലുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ട്രോള്‍ രൂപത്തിലാണ് മീനാക്ഷി സഹോദരന്റെ നിശ്ചയത്തിന്റെ വീഡിയോ പങ്കുവച്ചത്.