നാല് മാസം മുൻപ് ഇതേ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയിരുന്നു

ആലപ്പുഴ: ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അഭി​ഗീതാണ് മരിച്ചത്. വിദ്യാർത്ഥി ജീവനൊടുക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല.

നാല് മാസം മുൻപും ഇതേ ഹോസ്റ്റലിൽ മറ്റൊരു വിദ്യാർത്ഥിനിയും ജീവനൊടുക്കിയിരുന്നു. ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി എസ് നേഹയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൻ്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിലായിരുന്നു പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് മറ്റൊരു വിദ്യാർത്ഥിനി കൂടി ജീവനൊടുക്കിയിരിക്കുന്നത്.