“നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല” എന്നാണ് 28 കാരൻ യുവതിക്ക് മെസ്സേജ് അയച്ചത്. ഇത് കണ്ട് പ്രകോപിതനായാണ് ഭർത്താവ് യുവാവിനെ മർദ്ദിച്ച
ആലപ്പുഴ ജില്ലയിൽ ഭാര്യക്ക് മെസ്സേജ് അയച്ചതിന്റെ പേരിൽ ഭർത്താവ് അയൽവാസിയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. 28 കാരനാണ് ക്രൂരമർദ്ദനം നേരിടേണ്ടിവന്നത്. യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
“നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല” എന്നാണ് 28 കാരൻ യുവതിക്ക് മെസ്സേജ് അയച്ചത്. ഇത് കണ്ട് പ്രകോപിതനായാണ് ഭർത്താവ് യുവാവിനെ മർദ്ദിച്ചത്. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി.ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നിലവിൽ ഇയാൾ ഒളിവിലാണ്.
