നിലവിൽ ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് നിയന്ത്രണ വിധേയമാണ്.അതിനാൽ ചെറിയ വിലക്കയറ്റങ്ങൾ സമ്പദ്‌വ്യവസ്ഥയെ പെട്ടെന്ന് തളർത്തില്ല

എണ്ണവില കൂടുമ്പോൾ സ്വാഭാവികമായും സാധനങ്ങളുടെ വിലയും കൂടുമെന്നതാണ് നമ്മുടെ പൊതുവായ ആശങ്ക. എന്നാൽ, നിലവിലെ സാഹചര്യത്തിൽ എണ്ണവില വർദ്ധനവ് പണപ്പെരുപ്പത്തെ അമിതമായി ബാധിക്കില്ലെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കിയത്.
സാധാരണയായി അസംസ്കൃത എണ്ണ വില കൂടുമ്പോൾ പെട്രോൾ, ഡീസൽ വിലകൾ വർധിക്കുന്നു. ഇത് ചരക്ക് നീക്കത്തിനുള്ള ചെലവ് വർധിപ്പിക്കുകയും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വില കൂടാൻ കാരണമാവുകയും ചെയ്യും. ഇതിനെയാണ് നമ്മൾ പണപ്പെരുപ്പം എന്ന് വിളിക്കുന്നത്.എന്നാൽ ഇപ്പോൾ നിലവിൽ ഇന്ത്യയിൽ അത്തരമൊരു സാഹചര്യം വരില്ല എന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.