തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ഇന്ന് മുതല്‍. ശമ്പള പരിഷ്കരണ കരാറില്‍ ഒപ്പിടാത്ത ആശുപത്രികളിലാണ് ഇന്നുമുതല്‍ സമ്പൂർണ പണിമുടക്ക് ആരംഭിക്കുക. അത്യാഹിത വിഭാഗത്തെയടക്കം പണിമുടക്ക് ബാധിക്കും. ഇന്നലെ ചർച്ചയ്ക്ക് തയാറാകാത്ത മാനേജ്മെന്റുകളുമായി യുഎൻഎ ഇന്ന് ചർച്ച നടത്തും.
മിനിമ വേതനം 40,000 രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരം. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. ശമ്പള വർധനയില്‍ യുഎൻഎയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം.
