വിജയികൾക്ക് വൻ പാരിതോഷിക തുകയാണ് ഐ സി സി പ്രഖ്യാപിച്ചിട്ടുള്ളത്.
ടി20 ലോകകപ്പിൽ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ മൂന്നാം കിരീടം നേടി ചരിത്രം തിരുത്തിയിരിക്കുകയാണ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ 96 റൺസിനാണ് ഇന്ത്യ കിവികളെ തോൽപ്പിച്ചത്.
വിജയികൾക്ക് വൻ പാരിതോഷിക തുകയാണ് ഐ സി സി പ്രഖ്യാപിച്ചിട്ടുള്ളത്. 2024-ലെ ലോകകപ്പിനേക്കാൾ സമ്മാനതുകയിൽ 20 ശതമാനം വർദ്ധനവാണ് ഐസിസി ഇത്തവണ വരുത്തിയിരുന്നത്. 13.5 മില്യൺ ഡോളർ(ഏകദേശം 112 കോടിയിലധികം രൂപ) ആണ് സമ്മാനത്തുകയായി ഐസിസി നൽകിയത്.
