സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു
ഗുവാഹത്തി: അസമിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അസം സ്വദേശി ബിജൻ താന്തി ( 26 ) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രദേശത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന ആളാണ് ബിജൻ താന്തി.
മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറിയ യുവാവ് ചോക്ലേറ്റ് വാങ്ങാൻ കടയിൽ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. പെൺകുട്ടിയെ മണിക്കൂറുകളോളം പീഡനത്തിരയാക്കിയെന്നും പീഡനത്തിനുശേഷം കുട്ടിയെ തേയില തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
