ഇതിന് പുറമേ യുവതിയുടെ പേരിൽ ഒരു ഫേക്ക് അക്കൗണ്ട് നിർമ്മിക്കുകയും അതില്‍ യുവതിയുടെ പ്രദേശത്തുള്ളവരെ ചേര്‍ക്കുകയും അതില്‍ യുവതിയുടെ അശ്ലീല ഫോട്ടോയും വീഡിയോയും….

തുറവൂർ: സൗഹൃദം ഉപേക്ഷിച്ചതിന്റെ പേരിൽ യുവതിയുടെ അശ്ലീല ചിത്രവും ആ വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ.കാസര്‍കോട് ചെരുവാത്തൂര്‍ ഗ്രാമപഞ്ചായത്ത് കാടന്‍കോട് വീട്ടില്‍ കെ പി മനീഷിനെയാണ് (37)പൊലീസ് പിടികൂടിയത്. യുവതിയുമായി സൗഹൃദത്തിൽ യുവാവ് പിന്നീട് ശല്യം ആയപ്പോഴാണ് യുവതി ബന്ധം ഉപേക്ഷിച്ചത്.

ഇതോടെ ഇയാൾക്ക് പകയായി.തുടര്‍ന്നാണ് പ്രതി, ഭര്‍ത്താവിനെയും മകളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതും. ഇതിന് പുറമേ യുവതിയുടെ പേരിൽ ഒരു ഫേക്ക് അക്കൗണ്ട് നിർമ്മിക്കുകയും അതില്‍ യുവതിയുടെ പ്രദേശത്തുള്ളവരെ ചേര്‍ക്കുകയും അതില്‍ യുവതിയുടെ അശ്ലീല ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യുകയായിരുന്നു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.