പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ വമ്പൻ വിജയ പ്രതീക്ഷ പങ്കുവെച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അഖിലേന്ത്യാ നേതൃത്വം പാലക്കാട്ടെ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ തനിക്ക് ചുമതല നൽകിയെന്നും പാലക്കാട് മണ്ഡലത്തിൽ ബിജെപി മികച്ച വിജയം നേടുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ബിജെപി പാലക്കാട് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും പാർട്ടിയിൽ വിഭാഗീയതയില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ശോഭ സുരേന്ദ്രനും വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയും തൃശൂരിൽ പത്മജ വേണു​ഗോപാലും നേമത്ത് രാജീവ് ചന്ദ്രശേഖറും മത്സരരം​ഗത്തുണ്ടാവുമെന്നാണ് സൂചന.