കല്ലേറിൽ ട്രെയിനിന്റെ ഒമ്പതാമത്തെ കോച്ചിലെ ജനറൽ ചില്ലിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. പിന്നാലെ സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു….

കൊച്ചി: കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ വീണ്ടും കല്ലേറ്. ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്നും കാസർഗോഡേക്ക് പോവുകയായിരുന്ന ട്രെയിനിനു നേരെയാണ് ആക്രമണം ഉണ്ടായത്. അങ്കമാലി ആലുവ ഭാഗത്ത് വച്ചാണ് സംഭവം എന്ന് റെയിൽവേ പോലീസ് അറിയിച്ചു. കല്ലേറിൽ ട്രെയിനിന്റെ ഒമ്പതാമത്തെ കോച്ചിലെ ജനറൽ ചില്ലിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. പിന്നാലെ സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

അക്രമികളെ തിരിച്ചറിയുന്നതിനുവേണ്ടി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചത്യാണ് സൂചന. അന്വേഷണം ഊർജിതമാക്കി എന്നും കുറ്റവാളികളെ ഉടനെ പിടികൂടുമെന്നും റെയിൽവേ പോലീസ് അറിയിച്ചു. മുൻപ് വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ഇത്തരത്തിലുള്ള കല്ലേറുകൾ നടന്നിട്ടുണ്ട്.