കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാനിയൻ യുദ്ധക്കപ്പൽ ഐ.ആർ.ഐ.എസ്. ലാവന് കൊച്ചിയിൽ അഭയംനൽകി ഇന്ത്യ. 183 ഇറാനിയൻ നാവികരെ നാവികത്താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ‘ലാവനെ’ അടുപ്പിക്കാൻ ഇറാൻ ഇന്ത്യയെ സമീപിച്ചിരുന്നെന്നും അത് ഇന്ത്യ പരിഗണിക്കുകയായിരുന്നെന്നുമാണ് കേന്ദ്രവൃത്തങ്ങൾ നൽകുന്ന സൂചന.
വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇറാനിയൻ കപ്പലായ ഐ.ആർ.ഐ.എസ്. ‘ദേന’യെ മാർച്ച് നാലിന് അമേരിക്കൻ സൈന്യം അന്തർവാഹിനി ഉപയോഗിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കിയിരുന്നു. ഈ മേഖലയിലുണ്ടായിരുന്ന ലാവനിൽനിന്ന് ഫെബ്രുവരി 28-ന് ഇന്ത്യയ്ക്ക് അഭ്യർഥന ലഭിച്ചിരുന്നു. കപ്പലിൽ സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തിയതിനാൽ കൊച്ചിയിൽ ഡോക്കിങ് അടിയന്തരമാണെന്നായിരുന്നു അഭ്യർഥന. മാർച്ച് ഒന്നിന് കൊച്ചിയിൽ ഡോക്കിങ്ങിന് അനുമതി നൽകി. നാലിന് ഡോക്ക് ചെയ്‌തെന്നാണ് വിവരം. മിഷൻ കമാൻഡർ മുഹമ്മദ് സബേരിയും സീനിയർ ക്യാപ്റ്റൻ സയ്യിദ് അലി മദനിയുമാണ് ‘ലാവനി’നെ നയിക്കുന്നത്. കപ്പൽ നാവികസേനയുടെ ജെട്ടിയിലല്ല അടുപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. അന്താരാഷ്ട്ര ട്രെയിനിങ്ങിന്റെ ഭാഗമായാണ് ലാവനും മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ്. ‘ബുഷറും’ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെത്തിയത്. ‘ബുഷർ’ ഇപ്പോൾ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുണ്ട്. ഇറാൻ ഇന്ത്യയോട് സഹായം അഭ്യർഥിച്ചത് ‘ദേന’ കപ്പൽ അമേരിക്ക മുക്കിയതിന് മുൻപ്
