ഹോർമുസ് അടച്ച ഇറാന്റെ തീരുമാനവും യുദ്ധം അറുതിയില്ലാതെ നീളുന്നതും ഏറ്റവും തിരിച്ചടിയാവുക ഇന്ത്യയ്ക്കും ചൈനയ്ക്കും. പാക്കിസ്ഥാന്റെയും ബംഗ്ലദേശിന്റെയും സമ്പദ്‍വ്യവസ്ഥ താറുമാറാകാനും സാധ്യതയേറെ. കടക്കെണിയിൽപ്പെട്ട് നട്ടംതിരിയുന്ന പാക്കിസ്ഥാന് കനത്ത അടിയുമാണിത്.

∙ എണ്ണവില വൈകാതെ 100 ഡോളറിന് മുകളിലേക്ക് കുതിച്ചേക്കാം. ഉപഭോഗത്തിനുള്ള എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

∙ ചൈനയിലേക്ക് ഹോർമുസ് വഴി എത്തിയിരുന്നത് പ്രതിദിനം ശരാശരി 54 ലക്ഷം ബാരൽ എണ്ണ.  ∙ ഇന്ത്യയിലേക്ക് 17 ലക്ഷം ബാരൽ. ∙ ജപ്പാൻ : 16 ലക്ഷം ∙ യൂറോപ്പ് : 5 ലക്ഷം ∙ അമേരിക്ക : 6 ലക്ഷം

ലോകവിപണിയിലേക്ക് 31 ശതമാനം എണ്ണയും 20% എൽഎൻജിയും ഒഴുകുന്ന പാതയാണ് ഇറാൻ അടച്ചത്. യുദ്ധത്തെ തുടർന്ന് ഖത്തർ എൽഎൻജി ഉൽപാദനം നിർത്തിയത് മറ്റൊരു ആഘാതമായി. തായ്‍ലൻഡ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇറാന്റെ നടപടിമൂലം വെട്ടിലായി.