കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറും പുറത്തേക്ക്. ദ്വാരപാലക കേസിൽ ജാമ്യം അനുവദിച്ച് കോടതി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിച്ചത്. സ്വാഭാവിക ജാമ്യമാണ് കോടതി അനുവദിച്ചത്. കട്ടിളപ്പാളി കേസിൽ നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നതിനാൽ ഇന്ന് തന്നെ എ. പത്മകുമാറിന് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിയും. സ്വർണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തേക്കുന്ന വരുന്ന എട്ടാമത്തെ പ്രതികൂടിയാണ് എ. പത്മകുമാർ.