മേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഒരു കാര്യം ഉറപ്പായിരുന്നു, ഏതൊരു ആക്രമണത്തിനും ഇറാൻ അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കും. ഇസ്രായേലും യു.എസും ആക്രമിച്ചതിന് ശേഷം ശനിയാഴ്ച ഇറാൻ ചെയ്തതും അത് തന്നെയാണ്.

ഇതിനെ കുറിച്ച് നേരത്തെ കണക്ക് കൂട്ടിയ ട്രംപ് ഭരണകൂടം ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ് ഇസ്രായേൽ തീരത്ത് തുറമുഖ നഗരമായ ഹൈഫയ്ക്ക് സമീപം സ്ഥാപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറാനിയൻ പ്രതികാര നടപടിഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നടപടികൾക്ക് മറുപടിയായി ബഹ്‌റൈൻ, കുവൈറ്റ്, യു.എ.ഇ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ടെഹ്‌റാന്റെ പ്രത്യാക്രമണങ്ങൾ ആരംഭിച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ പ്രതിധ്വനിക്കുന്നതായി റോയിട്ടേഴ്‌സിൽ നിന്നുള്ള സാക്ഷികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെയും ഇറാൻ പ്രസിഡന്റിന്റെയും ഓഫീസ് ഉൾപ്പെടെയുള്ള പ്രധാന സർക്കാർ, സൈനിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് യുഎസും ഇസ്രായേലും സംയുക്തമായി ഇറാനിൽ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ആരംഭിച്ചത്. ഈ സാഹചര്യത്തിൽ, ഹൈഫയ്ക്ക് സമീപമുള്ള യു.എസ്.എസ് ഫോർഡിന്റെ സാന്നിധ്യം ഇസ്രായേലിന്റെ പ്രതിരോധത്തിന് വലിയ കരുത്താണ് നൽകുന്നത്.

അതേസമയം, യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡിന്റെ വിന്യാസത്തെ കുറിച്ച് പരിഹാസരൂപേണയുള്ള മീമുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കപ്പലിന് എന്തെങ്കിലും നാശനഷ്ടം സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തവും ഇറാന്റെ മേൽ ചുമത്തി അമേരിക്കയെ യുദ്ധത്തിലേക്ക് കൂടുതൽ വലിച്ചിഴക്കാനുള്ള തന്ത്രമാണിതെന്ന് ചിലർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. എങ്കിലും ഇത്തരം പ്രചാരണങ്ങൾക്ക് നിലവിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല.

90 വിമാനങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ളതും അത്യാധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ളതുമായ ഈ യുദ്ധക്കപ്പൽ ഇസ്രായേലിന്റെ അയൺ ഡോം സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അയൺ ഡോമിന് പുറമെ ഡേവിഡ്‌സ് സ്ലിംഗ്, ആരോ 2, ആരോ 3 തുടങ്ങിയ മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഇസ്രായേലിനുണ്ട്.

ഇറാനെ ആക്രമിക്കാനും ഇസ്രായേലിനെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് ഒരു വാളും കവചവും പോലെയാണ് യുദ്ധക്കപ്പലുകളുടെ നിലവിലെ സാന്നിധ്യം വിലയിരുത്തപ്പെടുന്നത്. ഭൗമരാഷ്ട്രീയ നിരീക്ഷകൻ ഷാനക അൻസെലം പെരേര യുദ്ധക്കപ്പലിന്റെ വിന്യാസത്തിന് പിന്നിലെ തന്ത്രപരമായ കാരണങ്ങൾ വിശദീകരിക്കുന്നു, യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ് ഇറാന് അടുത്തല്ല, ഇസ്രായേലിന് അടുത്താണ് നിർത്തിയിട്ടിരിക്കുന്നത്. ഇത് എന്തു കൊണ്ടാണെന്ന് ആരും അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ തീരത്ത് നിന്ന് 850 കിലോമീറ്റർ അകലെ അറേബ്യൻ കടലിൽ നിലയുറപ്പിച്ചിട്ടുള്ള യു.എസ്.എസ് എബ്രഹാം ലിങ്കൺ ആക്രമണത്തിനുള്ള വാൾ പോലെ പ്രവർത്തിക്കുമ്പോൾ, ഇസ്രായേൽ ജനതയെ ഇറാന്റെ പ്രത്യാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന കവചമായാണ് യു.എസ്.എസ് ഫോർഡിനെ പെരേര വിശേഷിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് അമേരിക്ക ഇത്തരത്തിൽ ഒരു വിമാനവാഹിനിക്കപ്പലിനെ പ്രതിരോധത്തിനായി മാത്രം വിന്യസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ തൊടുത്തുവിടുന്ന മിസൈലുകളോ ഡ്രോണുകളോ ഇസ്രായേലിലേക്ക് എത്തണമെങ്കിൽ ഈ യുദ്ധക്കപ്പലുകളുടെ മുകളിലൂടെ കടന്നുപോകണം. അതുകൊണ്ട് തന്നെ അമേരിക്കൻ ആസ്തികളെ ആക്രമിക്കാതെ ഇറാന് ഇസ്രായേലിനെ തൊടാൻ കഴിയില്ല. ഇത് ഇറാനെതിരെയുള്ള പൂർണ്ണ സൈനിക നീക്കത്തിന് അമേരിക്കയ്ക്ക് വഴിയൊരുക്കുന്നു.

അമേരിക്കയുടെ ഇസ്രായേലിന്റെയും സംയുക്ത ആക്രമണങ്ങളും ഇറാന്റെ പ്രത്യാക്രമണങ്ങളും വർദ്ധിക്കുമ്പോൾ ഇസ്രായേലിന് സമീപം യു.എസ്.എസ് ഫോർഡ് ഒരു കവചമായി നിൽക്കുന്നത് ഈ സംഘർഷത്തിൽ മേധാവിത്വം ഉറപ്പിക്കാനുള്ള അമേരിക്കയുടെ കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണ്.ക്കെതിരെ പ്രതിരോധ കവചമായി ഇത് വർത്തിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.