വാർത്താ മാധ്യമങ്ങൾ, വ്യക്തിഗത ക്രിയേറ്റർമാർ, ഇൻഫ്ലുവൻസർമാർ എന്നിവർക്കെല്ലാം നീതിയുക്തമായ വരുമാന വിഹിതം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ വരുമാനത്തിന്റെ കൃത്യമായ വിഹിതം കണ്ടന്റ് ക്രിയേറ്റർമാർക്ക് നൽകണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. വാർത്താ മാധ്യമങ്ങൾ, വ്യക്തിഗത ക്രിയേറ്റർമാർ, ഇൻഫ്ലുവൻസർമാർ എന്നിവർക്കെല്ലാം നീതിയുക്തമായ വരുമാന വിഹിതം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വരുമാനം പങ്ക് വയ്ക്കണമെന്ന് മുമ്പും മന്ത്രി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇനി നിയമമുണ്ടാക്കുമെന്ന പരോക്ഷമായ സൂചനയാണ് നിലവിൽ മന്ത്രി നൽകുന്നത്. സ്വമേധയാ വരുമാനം പങ്ക് വയ്ക്കുന്നില്ലെങ്കിൽ മറ്റ് രാജ്യങ്ങളിൽ ഇതിന് നിയമമുണ്ടാക്കിയിട്ടുണ്ടെന്ന പശ്ചാത്തലവും മന്ത്രി ഓർമിപ്പിച്ചു.
