ടന്‍ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. ഫെബ്രുവരി 26 വ്യഴാഴ്ച രാവിലെ 10.10നായിരുന്നു മുഹൂര്‍ത്തം. ഉദയ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹിന്ദു ആചാരങ്ങളില്‍ നടന്ന വിവാഹം രാജകീയമായി തന്നെയാണ് ഇരു കുടുംബങ്ങളും ആഘോഷിച്ചത്. വേദമന്ത്രങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും ഇടയില്‍ വിജയ് രശ്മികയുടെ കഴുത്തില്‍ താലിചാര്‍ത്തി. വൈകിട്ട് 4.30ന് കൊടവ പാരമ്പര്യം അനുസരിച്ച് വിവാഹ ചടങ്ങുകള്‍ വീണ്ടും നടക്കും.

ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചത് മുതലുള്ള അടുപ്പമാണ് ഇരുവരുടേതും. ഗീത ഗോവിന്ദം എന്ന സിനിമയിലാണ് രശ്മികയും വിജയും ആദ്യമായി ഒരുമിച്ചത്. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തന്നെ പ്രണയം ആരംഭിച്ച താരങ്ങള്‍, എല്ലാവരില്‍ നിന്നും ആ വിവരം മറച്ചുപിടിക്കാനും ഏറെ ശ്രദ്ധിച്ചിരുന്നു.

ആരാധകര്‍ നല്‍കിയ വിരോഷ് എന്ന പേര് തന്നെയാണ് താരങ്ങള്‍ തങ്ങളുടെ വിവാഹത്തിനിട്ടത്. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ആഡംബാര ഹോട്ടലായ ഐടിസി മെമെന്റോസില്‍ വെച്ചാണ് താരവിവാഹം. രാവിലെ 10 മണിയോടെ നടന്ന വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യം അനുസരിച്ചുള്ള ചടങ്ങുകലാണ്. വൈകിട്ട് രശ്മികയുടെ കൊടവ പാരമ്പര്യ ചടങ്ങുകള്‍ നടക്കും.

വിവാഹത്തിന് മുന്നോടിയായി പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ ഉദയ്പൂരില്‍ വെച്ച് നടന്നിരുന്നു. വിരോഷ് പ്രീമിയര്‍ ലീഗ് എന്ന പേരില്‍ ക്രിക്കറ്റ്, വോളിബോള്‍ മത്സരങ്ങള്‍, സംഗീത്, ഹല്‍ദി തുടങ്ങി ഒട്ടേറെ ആഘോഷങ്ങള്‍ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി.