കൊച്ചി: കേരള സ്റ്റോറി, ഹര്‍ജികളില്‍ വിധി പറയുന്നതുവരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. വെള്ളിയാഴ്ച ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. സിനിമയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വാദം കേള്‍ക്കല്‍ അവസാനിക്കുന്നതുവരെയും കോടതി തീരുമാനമെടുക്കുന്നതുവരെയും കാത്തിരിക്കുക എന്നാണ് നിര്‍മാതാക്കള്‍ക്ക് കോടതി നല്‍കിയിട്ടുള്ള നിര്‍ദേശം

കേരള സ്റ്റോറിക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) നല്‍കിയ സര്‍ട്ടിഫിക്കറ്റിനെയും കോടതി വിമര്‍ശിച്ചു. ‘നിങ്ങള്‍ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയിട്ടില്ല. യു/എ നല്‍കി,’ എന്നാണ് കോടതിയുടെ നിരീക്ഷണം.

അതിനിടെ, ‘കേരള സ്റ്റോറി 2’ സിനിമ കോടതി കാണുന്നതില്‍ നിര്‍മ്മാതാവ് എതിര്‍പ്പറിയിച്ചു. സിനിമ കണ്ടു വിലയിരുത്താനുള്ള അവകാശം സെന്‍സര്‍ ബോര്‍ഡിനു മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമാ പ്രദര്‍ശനത്തിന് എത്തുന്നതെന്നും നിര്‍മാതാക്കള്‍ സത്യവാങ്മൂലം നല്‍കി.