ഇ ശ്രീധരന്റെ പ്ലാനില്‍ മലപ്പുറവും പത്തനംതിട്ടയും ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍, റാപ്പിഡ് റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ നിന്ന് തഴയപ്പെട്ട പത്തനംതിട്ടയ്ക്ക് മെട്രോമാന്‍ ഒരുക്കുന്നത് സന്തോഷത്തിന്റെ പൂക്കാലം.

റാപ്പിഡ് റെയില്‍ പദ്ധതിയോ അതിവേഗ റെയില്‍ പദ്ധതിയോ, ഇതില്‍ ഏതാണ് കേരളത്തില്‍ എത്താന്‍ പോകുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പൊതുജനങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ ആര്‍ആര്‍ടിഎസ് പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്, ഇതിനിടെയാണ് മെട്രോമാന്‍ ഇ ശ്രീധരന്‍ അതിവേഗ റെയില്‍വേ പാതയുടെ പുതിയ മോഡല്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള റൂട്ടിലാണ് മെട്രോമാന്റെ പുതിയ മോഡല്‍.

ഇ ശ്രീധരന്റെ പ്ലാനില്‍ മലപ്പുറവും പത്തനംതിട്ടയും ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍, റാപ്പിഡ് റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ നിന്ന് തഴയപ്പെട്ട പത്തനംതിട്ടയ്ക്ക് മെട്രോമാന്‍ ഒരുക്കുന്നത് സന്തോഷത്തിന്റെ പൂക്കാലം. ഇനി മുതല്‍ പത്തനംതിട്ടയില്‍ നിന്ന് കോഴിക്കോട്ടും കണ്ണൂരേക്കും യാത്ര ചെയ്യുന്നവര്‍ക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

എത്ര സമയത്തിനുള്ളില്‍ എത്തിച്ചേരാം?

പത്തനംതിട്ട മുതല്‍ കോഴിക്കോട് വരെയുള്ള യാത്രയ്ക്ക് നിലവില്‍ 4 മുതല്‍ 8 മണിക്കൂര്‍ വരെ സമയമെടുക്കുന്നുണ്ട്. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ ഓരോന്നിനും വ്യത്യസ്ത വേഗത ആയതിനാല്‍ തന്നെ ഇത് യാത്രാ ദൈര്‍ഘ്യം പലപ്പോഴും വര്‍ധിക്കുന്നു.

എന്നാല്‍ അതിവേഗ റെയില്‍ എത്തുന്നത് യാത്രാ സമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള യാത്രയ്ക്ക് 3 മണിക്കൂറും 20 മിനിറ്റുമാണ് മെട്രോമാന്‍ നിര്‍ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ വെറും ഒന്നര മണിക്കൂറിനുള്ളില്‍ പത്തനംതിട്ടക്കാര്‍ക്ക് കോഴിക്കോട് എത്തിച്ചേരാനാകുന്നതാണ്.

പരമ്പരാഗത ട്രെയിനുകള്‍ക്ക് പകരം അതിവേഗ റെയില്‍ എത്തുന്നത് യാത്രാ സമയം കുറയ്ക്കുക മാത്രമല്ല, സുഖകരമായ യാത്രയും വിഭാവനം ചെയ്യുന്നു. മികച്ച സീറ്റുകള്‍, വൈ ഫൈ, ഉയര്‍ന്ന സുരക്ഷ എന്നിവയെല്ലാം അതിവേഗ റെയില്‍ യാത്രക്കാര്‍ക്കായി ഒരുക്കും.