സതീഷിന്റെ സുഹൃത്തുക്കളായ വിജീഷ് വിശ്വനാഥ് എന്നിവർക്കെതിരെ ആലത്തൂർ പോലീസ് അനധികൃതമായി വൈദ്യുതി എടുത്തതിനു മനപൂർവം അല്ലാത്ത നരഹത്യക്കും കേസെടുത്തു…
പാലക്കാട്: ചിറ്റിലഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കവേ യുവാവ് ഷോക്കേറ്റ് മരിച്ചു.വണ്ടാഴി തണ്ടലോട് സതീഷ് (33) നാണ് ദാരുണന്ത്യം സംഭവിച്ചത്. സതീശൻ സുഹൃത്തുക്കളും പതിവായി ഈ ഭാഗത്ത് നിന്നും മീൻ പിടിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് സംഭവം.വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുമ്പോഴാണ് ഷോക്കേറ്റത്.
സതീഷിന്റെ സുഹൃത്തുക്കളായ വിജീഷ് വിശ്വനാഥ് എന്നിവർക്കെതിരെ ആലത്തൂർ പോലീസ് അനധികൃതമായി വൈദ്യുതി എടുത്തതിനു മനപൂർവം അല്ലാത്ത നരഹത്യക്കും കേസെടുത്തു. സതീഷിന് ഷോക്ക് പിന്നാലെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ വിവരം ഉടനെ തന്നെ നാട്ടുകാരെ അറിയിച്ചിരുന്നു. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സതീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.
