പ്ലസ് 2 വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ആദിവാസി വിഭാഗത്തിൽപ്പെട്ട പ്ലസ് 2 വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലോട് പ്ലാവറ സ്വദേശികളായ ശ്രീകാന്തിന്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷ്മി(17)യാണ് ജീവനൊടുക്കിയത്.
കിടപ്പുമുറിയിലെ ജനൽപാളിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാൻ പോയ കുട്ടി കാലത്ത് പുറത്തുവന്നില്ല. തുടർന്ന് അമ്മ കതകിൽ മുട്ടിയെങ്കിലും ഡോർ തുറന്നില്ല. പിന്നീടാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
