രാജ്യാന്തര നിലവാരത്തിൽ സ്പോൺസറും ജിസിഡിഎയും പുതുക്കി പണിഞ്ഞ സ്റ്റേഡിയമാണ് ഇന്നലെ പെയ്ത കനത്ത മഴയിൽ ചോർന്നൊലിച്ചത്
എറണാകുളം: നവീകരിച്ച കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ചോർച്ച. ഇന്നലെ ഉണ്ടായ കനത്ത മഴയിലാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ മത്സരം നടക്കാൻ ഇരിക്കെയാണ് സംഭവം. രാജ്യാന്തര നിലവാരത്തിൽ സ്പോൺസറും ജിസിഡിഎയും പുതുക്കി പണിഞ്ഞ സ്റ്റേഡിയമാണ് ഇന്നലെ പെയ്ത കനത്ത മഴയിൽ ചോർന്നൊലിച്ചത്.
