ന്യൂഡൽഹി: യുഎസ്, യൂറോപ്പ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഭാരതത്തിലെ യുവജനങ്ങൾക്ക് വൻ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിതരണ ശൃംഖല സംയോജനം, വികസിത രാജ്യങ്ങളിലെ വിപണികളിലേക്കുള്ള പ്രവേശനം എന്നിവ വ്യാപാര കരാറിന്റെ പ്രധാന സവിശേഷതകളാണ്…

നിർമ്മാണ – സേവന മേഖലകൾ, വസ്ത്രങ്ങൾ, ചെരുപ്പ്, ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ പോലുള്ള മേഖലകൾക്ക് പുതിയ വഴികൾ തുറക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതി നമ്മുടെ എംഎസ്എംഇകളിൽ പുതിയ ആത്മവിശ്വാസവും ഊർജ്ജവും സൃഷ്ടിച്ചു. സീറോ ഡിഫെക്റ്റ് സീറോ ഇഫക്റ്റ് എന്നതാണ് നമ്മുടെ നിലപാട്( ന്യൂനതകളില്ലാത്തതും പരിസ്ഥിതി ആഘാതം ഇല്ലാത്തതുമായ ഉയർന്ന നിലവാരമുള്ള സാധനങ്ങൾ ഉത്പാദിപ്പിക്കുക). ഇതിലൂടെ സ്മാർട്ട്ഫോൺ മുതൽ വ്യോമയാന മേഖല വരെ നിരവധി ആഗോള ബ്രാൻഡുകൾ ഇന്ത്യൻ MSMEകളെ അവരുടെ മൂല്യ ശൃംഖലയിൽ ഉൾപ്പെടുത്തി……

ബയോഫാർമ, ഇന്ത്യ സെമികണ്ടക്ടർ മിഷൻ, ഇലക്ട്രോണിക്സ് ഘടക നിർമ്മാണ പദ്ധതി, റെയർ എർത്ത് കൊറിഡോറുകൾ, കെമിക്കൽ പാർക്കുകൾ എന്നി മേഖലകൾക്ക് ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഇത് തൊഴിലും നിക്ഷേപങ്ങളും വർധിപ്പിക്കുകയും ഇന്ത്യയുടെ ഭാവി ശക്തിപ്പെടുത്തുകയും ചെയ്യും..

2026 ലെ ബജറ്റ് വികസിത രാഷ്‌ട്രമാകാനുള്ള ആഗ്രഹം പ്രതിഫലിപ്പിക്കുന്നതാണ്. സായുധസേനയുടെ ആധുനികീകരണത്തിനായി 1.85 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 25% കൂടുതലാണ്. മൂന്ന് സേനകൾക്കുള്ള മൂലധന ചെലവ് 2.20 ലക്ഷം കോടി ആണ്. ഇതിൽ 75% ആഭ്യന്തര പ്രതിരോധ വ്യവസായങ്ങൾക്ക് മാറ്റിവെച്ചു. പ്രതിരോധ കയറ്റുമതി 23,000 കോടി കടന്നു,ഇത് സുരക്ഷ വർധിപ്പിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും വ്യവസായ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യും. സ്ത്രീകൾ വികസിത ഭാരതത്തിന്റെ നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കും എന്നതാണ് വിശ്വാസം എന്നും സ്വകാര്യ വാർത്ത ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രധാനമന്ത്രി