പൂവത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞത്

തിരുവനന്തപുരം: സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. തിരുവനന്തപുരം പൂവത്തൂരിലാണ് സംഭവം. പൂവത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞത്. വണ്ടിത്തടം പൂവത്തൂര്‍ റൂട്ടിലാണ് അപകടമുണ്ടായത്. 21 കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരു കുട്ടിക്ക് പരിക്കേറ്റു. മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് അധ്യാപകര്‍ പറഞ്ഞു. വാഹനത്തിലെ തകരാറുമൂലമാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.