തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയുമാണ് ട്രെയിനുകളുടെ സർവീസ്, സ്റ്റോപ്പുകളും സമയക്രമവും വിശദമായി അറിയാം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. എറണാകുളത്ത് നിന്ന് കോട്ടയം വഴിയും തിരുവന്തപുരത്തേക്കും തിരിച്ചും ഓരോ സർവീസും, തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് ഒരു സർവീസും, നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ഒരോ സർവീസുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാസഞ്ചർ ട്രെയിൻ സർവീസുകളാണ് ഇവയെല്ലാം. മാർച്ച് മൂന്ന് ചൊവ്വാഴ്ച പൊങ്കാല ദിനത്തിലാണ് സർവീസുകൾ.
പൊങ്കാല ദിനത്തിൽ മറ്റുപല ട്രെയിനുകൾക്കും വിവിധ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
