പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സംഗീത ജീവിതത്തില്‍ ഒഡിയ സംഗീത ഇതിഹാസം അക്ഷയ മൊഹന്തിക്കൊപ്പം പാടിയ പാട്ടുകളിലൂടെയാണ് ഗീത പട്‌നായിക് ഏറെ ശ്രദ്ധിക്കപ്പെട്ടത്
ഭുവനേശ്വർ: പ്രശസ്ത ഒഡിയ ഗായിക ഗീത പട്നായിക് (73 )അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കട്ടക്കിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അക്ഷയ മൊഹന്തിക്കൊപ്പം പാടിയ
പാട്ടുകളിലൂടെയാണ് ഗീത പട്‌നായിക് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1970 ൽ പുറത്തിറങ്ങിയ അമിത് മൈത്രയുടെ ‘അദിന മേഘ’ എന്ന ചിത്രത്തിലൂടെയാണ് അവർ ഒഡിയ ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ‘ജജബാര’ എന്ന ചിത്രത്തിലെ ‘ഫർ കിന ഉഡിഗല ബാനി’ ഉൾപ്പെടെ നിരവധി ജനപ്രിയ ഒഡിയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
