സര്‍ക്കാര്‍ പ്രവര്‍ത്തനം കൊണ്ട് തിരുത്തിയതായി കണ്ടെന്നും കേസുകള്‍ പിന്‍വലിക്കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു
ആലപ്പുഴ: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ തിരുത്തേണ്ടത് സർക്കാർ തിരുത്തണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നും എസ്എൻഡിപിയുടെ നിലപാട് യുവതീ പ്രവേശനത്തിന് എതിരാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. സര്‍ക്കാര്‍ പ്രവര്‍ത്തനം കൊണ്ട് തിരുത്തിയതായി കണ്ടെന്നും കേസുകള്‍ പിന്‍വലിക്കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
‘സർക്കാർ തിരുത്തണം, തിരുത്തേണ്ടത് തിരുത്തണം. ജനവികാരം സർക്കാർ കണ്ടതല്ലേ. അന്ന് അനുകൂലിച്ചവർ ഇന്ന് എതിർത്തു തുടങ്ങി. ജി സുകുമാരൻ നായരും വിഷയത്തിൽ അഭിപ്രായം പറഞ്ഞു. എല്ലാം കേട്ടിട്ട് സർക്കാർ തീരുമാനിക്കട്ടെട- വെള്ളാപ്പള്ളി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം, കണക്കുകളിലെ ശെരിയും തെറ്റും കോടതി കണ്ടു പിടിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
