മലപ്പുറം: പോക്സോ കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. നിലമ്പൂർ പൊലീസ് ആണ് ഫിലിപ് മമ്പാടിനെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് ചേവായൂർ പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി. പെണ്‍കുട്ടിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പതിനാറുകാരിയാണ് പരാതി നൽകിയത്.

കോഴിക്കോട് ചേവായൂര്‍ സ്വദേശിയാണ് പെൺകുട്ടി. 2022 സെപ്റ്റംബറിൽ കാസർഗോഡ് കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷണൽ സ്പീക്കറും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്.