പത്തനംതിട്ട: ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് മാരാമണ്‍ കണ്‍വന്‍ഷനെ ഒഴിവാക്കി. കോഴഞ്ചേരി,തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെയാണ് പണിമുടക്കിൽ നിന്ന് ഒഴിവാക്കിയത്. ശബരിമല തീര്‍ഥാടകരെയും ഒഴിവാക്കിയിട്ടുണ്ട്. സംയുക്ത സമരസമിതി ജില്ലാ കൺവീനർ കെ സി രാജഗോപാലവാണ് ഇക്കാര്യം അറിയിച്ചത്.
മാരാമണ്‍ കണ്‍വന്‍ഷനിലേക്ക് എത്തുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെയും എല്ലാ സ്വകാര്യ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ വാഹനങ്ങളും തടയില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
ആഗോളതലത്തിൽ ദുർബലമായ പ്രവണതകൾക്കും യുഎസ് ഡോളറിന്റെ തിരിച്ചുവരവിനും ഇടയിൽ നിക്ഷേപകർ വൻ ലാഭം ബുക്ക് ചെയ്തതോടെയാണ് സ്വർണ്ണ വിലയിലെ കനത്ത ഇടിവ് ഉണ്ടായിരിക്കുന്നത് .കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം സ്വർണം 10 ഗ്രാമിന് 14,000 രൂപയും വെള്ളി വില കിലോഗ്രാമിന് 20,000 രൂപയും വരെ കുറഞ്ഞു.ജനുവരി 29 നു ഔൺസിന് 5598 .75 ഡോളർ എന്ന സർവകാല ഉയരത്തിലെത്തിയ ആഗോള സ്വർണവില കഴിഞ്ഞ ദിവസം 5,000ഡോളറിന് താഴെ എത്തി. ഒരു ഘട്ടത്തിൽ 4685 ഡോളറിലേക്കും വില താഴ്ന്നു. ആഗോള വിപണിയിൽ സ്വർണം കത്തിക്കയറിയപ്പോൾ ജനുവരി 29 നു 8000 ത്തിലധികം രൂപയായിരുന്നു കേരളത്തിൽ ഒരുപവന് ഒറ്റയടിക്ക് ഉയർന്നത്.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള ഭൗമ രഷ്ട്രീയ സംഘർഷങ്ങളും രാഷ്‌ട്രീയ പൊരുത്തക്കേടുകളും സ്വർണത്തിലേക്കുള്ള ആവശ്യകത കൂട്ടുകയാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തെയും വെള്ളിയെയും തെരഞ്ഞെടുക്കുന്നതോടെ ഒരുദിവസവും ഡിമാൻഡ് വർധിക്കുകയാണ്. വിദേശ വിനിമയ കരുതൽ ശേഖരം വർധിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണവും വെള്ളിയും വാങ്ങികൂട്ടുന്നതും വില വർധിക്കാൻ കാരണമാകുന്നുണ്ട്.
