ചൈനക്കും പാകിസ്ഥാനും കൂടുതൽ വെല്ലുവിളി ഉയർത്തി ആകാശയുദ്ധത്തിലെ 5 കഴുകന്മാർ ആയുധപ്പുരയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്. യുദ്ധ അടിസ്ഥാനത്തിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ കരുത്തുറ്റതാക്കി മാറ്റാൻ അഞ്ച് തേജസ് യുദ്ധവിമാനങ്ങള്‍ കൂടി റെഡിയായിരിക്കുകയാണ്. ഏകദേശം അഞ്ച് വർഷത്തിന് മുൻപാണ് ഇതുമായി ബന്ധപ്പെട്ട കാറിൽ ഉപ്പുവെയ്ക്കുന്നത് എന്നാൽ ഉല്‍പാദനത്തിന്റെ പ്രധാനഘടകമായ എയ്റോ എഞ്ചിന്‍ നല്‍കേണ്ടത് അമേരിക്കയിലെ ജിഇ എയ്റോസ്പേസ് എന്ന കമ്പനിയായിരുന്നു.
ഇത് നല്‍കുന്നതിലെ കാലതാമസം കാരണം തേജസ് യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണവും നീണ്ടുപോകുകയിയുരുന്നു. തേജസ് എംകെ1എ വിഭാഗത്തില്‍പ്പെട്ട ഈ യുദ്ധവിമാനങ്ങള്‍ ഉടന്‍ വ്യോമസേനയ്‌ക്ക് കൈമാറുമെന്ന് എച്ച് എ എല്‍ ആണ് അറിയിച്ചിരിക്കുന്നതും. മറ്റൊരു ഒമ്പത് തേജസ് എംകെ1എ വിമാനങ്ങള്‍കൂടി തയ്യാറായിട്ടുണ്ട്. എഞ്ചിന്‍ കിട്ടുന്ന മുറയ്‌ക്ക് ഇതും വ്യോമസേനയ്‌ക്ക് കൈമാറുമെന്ന് എച്ച്എഎല്‍ വക്താവ് പറഞ്ഞു. ഒറ്റ എഞ്ചിനുള്ള മള്‍ട്ടി റോള്‍ യുദ്ധവിമാനമായ തേജസ് എംകെ1എ വെല്ലുവിളികളുയര്‍ത്തുന്ന വ്യോമസാഹചര്യങ്ങളില്‍ യുദ്ധം ചെയ്യാന്‍ മിടുക്കുള്ളവയാണ്.
തേജസ്, ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍, മിറാഷ് 2000, സുഖോയ്, ജാഗ്വാര്‍ എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയുടെ ആകാശയുദ്ധത്തിലെ പ്രധാന പോരാളികള്‍. പഴയ തലമുറയിലെ യുദ്ദവിമാനമായ മിഗ് 21നോട് ഇന്ത്യന്‍ വ്യോമസേന വിടപറഞ്ഞുകഴിഞ്ഞു. പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധരംഗത്ത് സജീവമാകും. ഇപ്പോള്‍ 38 മുതല്‍ 40 വരെ തേജസ് എംകെ1 യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഈ സംഘത്തിലേക്കാണ് പരിഷ്കരിച്ച പതിപ്പായ പുതിയ തേജസ് എംകെ1എ ഇപ്പോള്‍ എത്തുന്നത്. 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്‌ക്കുള്ളത്.
